രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഏപ്രിൽ 30, ചൊവ്വാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഏപ്രിൽ 28-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, ഖത്തറിൽ വിവിധ മേഖലകളിൽ 2024 ഏപ്രിൽ 30 മുതൽ മഴ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ടെന്നും, മെയ് 1, ബുധനാഴ്ചയോടെ മഴ ശക്തി പ്രാപിക്കാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മെയ് 1 മുതൽ ഇടിയോട് കൂടിയ മഴയ്ക്കും, സാമാന്യം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഇത് മെയ് 2-നും തുടരാനിടയുണ്ടെന്നും, വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴ തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.