ഖത്തർ: വരും ദിനങ്ങളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രം

featured GCC News

രാജ്യത്ത് 2025 ഏപ്രിൽ 1, ചൊവാഴ്ച മുതൽ ചൂട് കൂടുമെന്ന് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 മാർച്ച് 31-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം, ഏപ്രിൽ 1 മുതൽ ഖത്തറിൽ മദ്ധ്യാഹ്നവേളയിൽ അന്തരീക്ഷ താപനില 22 മുതൽ 37 ഡിഗ്രി വരെ രേഖപ്പെടുത്തുന്നതിന് സാധ്യതയുണ്ട്. ഈ സാഹചര്യം ഈ ആഴ്ച മുഴുവൻ തുടരാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.