ഖത്തർ: രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഡിസംബർ 18 മുതൽ മാറ്റങ്ങൾ വരുത്തുന്നു

GCC News

രോഗസാധ്യത തീരെ കുറവുള്ളതായി കണക്കാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഡിസംബർ 18, ശനിയാഴ്ച്ച മുതൽ മാറ്റങ്ങൾ വരുത്തുന്നതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള യാത്രാ നിർദ്ദേശങ്ങൾ, ക്വാറന്റീൻ നിർദ്ദേശങ്ങൾ മുതലായവ ഈ പട്ടിക മാനദണ്ഡമാക്കിയാണ് നടപ്പിലാക്കുന്നത്.

ഖത്തറിലേയും, മറ്റു രാജ്യങ്ങളിലെയും കൊറോണ വൈറസ് സാഹചര്യങ്ങൾക്കനുസരിച്ചാണ് ഈ പട്ടിക തയ്യാറാക്കുന്നത്. നിലവിൽ 23 രാജ്യങ്ങളെ രോഗസാധ്യത തീരെ കുറവുള്ളതായി രാജ്യങ്ങളായി ഉൾപ്പെടുത്തിയിരുന്ന ഖത്തർ, ഈ പുതുക്കിയ പട്ടിക പ്രകാരം ഇത് 17 രാജ്യങ്ങളാക്കി വെട്ടിക്കുറച്ചിട്ടുണ്ട്.

ഡിസംബർ 18 മുതൽ ഖത്തറിൽ നിലവിൽ വരുന്ന രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടിക താഴെ നൽകിയിട്ടുണ്ട്:

Sl No.Countries
1Oman
2Brunei Darussalam
3Thailand 
4China
A. Hong Kong SAR – China
B. Macau SAR – China 
5Vietnam 
6Malaysia 
7South Korea 
8Singapore
9Japan
10Myanmar
11Australia
12New Zealand 
13Mexico
14Cuba
15Mauritius
16Iceland
17Ireland

https://covid19.moph.gov.qa/EN/Pages/Countries-Classified-Low-Risk-of-COVID-19.aspx എന്ന വിലാസത്തിൽ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചിട്ടുള്ള രോഗസാധ്യത തീരെ കുറവുള്ള രാജ്യങ്ങളുടെ പട്ടിക ലഭ്യമാണ്. ഈ പട്ടിക ഓരോ രണ്ടാഴ്ച്ച തോറും ആഗോള സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം പുതുക്കുന്നതാണ്.