രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2024 ഏപ്രിൽ 25 വരെ മഴ ലഭിക്കാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2024 ഏപ്രിൽ 21-നാണ് ഒമാൻ കാലാവസ്ഥാ കേന്ദ്രം ഇത്തരം ഒരു അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം 2024 ഏപ്രിൽ 23, ചൊവ്വാഴ്ച മുതൽ ഏപ്രിൽ 25, വ്യാഴാഴ്ച വരെ ഒമാനിൽ വിവിധ മേഖലകളിൽ മഴ ലഭിക്കാനിടയുണ്ട്. ഏതാനം ഇടങ്ങളിൽ ഈ കാലയളവിൽ ഇടിയോട് കൂടിയ ശക്തമായ മഴ, ശക്തമായ കാറ്റ്, ആലിപ്പഴ വർഷം എന്നിവയ്ക്കും സാധ്യതയുണ്ട്.
നോർത്ത് അൽ ബതീന, സൗത്ത് അൽ ബതീന, അൽ ദാഹിറാഹ്, മസ്കറ്റ്, അൽ ദാഖിലിയ, നോർത്ത് അൽ ശർഖിയ, സൗത്ത് അൽ ശർഖിയ തുടങ്ങിയ മേഖലകളിൽ ഈ കാലയളവിൽ ഇടിയോട് കൂടിയ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ബുറൈമിയിലും, വടക്കുകിഴക്കൻ ഗവർണറേറ്റുകളിലും പത്ത് മുതൽ മുപ്പത് മില്ലീമീറ്റർ വരെ തീവ്രതയുള്ള മഴ മൂലം താഴ്വരകളിലും, താഴ്ന്ന ഇടങ്ങളിലും പെട്ടന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ കളയവിൽ ഹജാർ മലനിരകളിലും, സമീപ പ്രദേശങ്ങളിലും ശക്തമായ കാറ്റ്, മഴ എന്നിവയ്ക്ക് സാധ്യതയുണ്ട്.
Cover Image: Oman News Agency.