രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2024 ജനുവരി 8, ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. 2024 ജനുവരി 4-നാണ് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
Civil Defense: Thunderstorms Will Prevail in the Kingdom Until Wednesday.https://t.co/rxmJAsKPBM#SPAGOV pic.twitter.com/b7L8Kyyd0s
— SPAENG (@Spa_Eng) January 4, 2025
സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം, ജനുവരി 5 മുതൽ ജനുവരി 8 വരെ സൗദി അറേബ്യയുടെ ഒട്ടുമിക്ക മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.
ഇതോടൊപ്പം പൊടിക്കാറ്റ്, ആലിപ്പഴം പൊഴിയൽ, ശക്തമായ തിരമാലകൾ എന്നിവ അനുഭവപ്പെടുന്നതിനും സാധ്യതയുണ്ട്. തബൂക്, നോർത്തേൺ ബോർഡേഴ്സ്, അൽ ജൗഫ്, മദീന, മക്ക, ഹൈൽ, അൽ ഖാസിം, റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്, അൽ ബാഹ, അസീർ തുടങ്ങിയ മേഖലകളിൽ ഈ കാലയളവിൽ മഴ ലഭിക്കാനിടയുണ്ട്.
അധികൃതർ നൽകുന്ന അറിയിപ്പുകൾ ശ്രദ്ധിക്കാനും സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
Cover Image: Saudi Press Agency.