സൗദി അറേബ്യ: മാർച്ച് 28 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

GCC News

രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും 2025 മാർച്ച് 28, വെള്ളിയാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സൗദി സിവിൽ ഡിഫെൻസ് അറിയിപ്പ് നൽകിയിട്ടുണ്ട്.

ഈ അറിയിപ്പ് പ്രകാരം, 2025 മാർച്ച് 28 വരെ സൗദി അറേബ്യയുടെ ഒട്ടുമിക്ക മേഖലകളിലും ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ കാലയളവിൽ മക്ക മേഖലയിൽ സാമാന്യം ശക്തമായ മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം, എന്നിവ അനുഭവപ്പെടുന്നതിന് സാധ്യതയുണ്ട്.

അൽ ബാഹ, അസീർ, ജസാൻ തുടങ്ങിയ മേഖലകളിലും സമാനമായ കാലാവസ്ഥ അനുഭവപ്പെടുന്നതാണ്. നജ്‌റാൻ, മദീന എന്നിവിടങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്.

സൗദി അറേബ്യയുടെ ഏതാനം മേഖലകളിൽ ഈദുൽ ഫിത്ർ അവധി ദിനങ്ങളിലും മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.