റാസ് അൽ ഖൈമ: ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു

featured GCC News

അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിച്ചതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു. 2024 നവംബർ 30-നാണ് ഉം അൽ കുവൈൻ പോലീസ് ഇക്കാര്യം അറിയിച്ചത്.

2024 ഡിസംബർ 1 വരെയുള്ള ട്രാഫിക് പിഴകൾക്കാണ് റാസ് അൽ ഖൈമയിൽ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. വാഹന ഉടമകൾക്ക് 2024 ഡിസംബർ 1 മുതൽ 2024 ഡിസംബർ 31 വരെയുള്ള കാലയളവിൽ ഈ ഇളവിന്റെ ആനുകൂല്യം ലഭിക്കുന്നതാണ്.

ഈ കാലയളവിൽ ഇത്തരം വാഹനങ്ങളുമായി ബന്ധപ്പെട്ട ട്രാഫിക് പോയിന്റുകൾ, വാഹനങ്ങൾ പിടിച്ചെടുക്കുന്ന നടപടികൾ എന്നിവ ഒഴിവാക്കാനും റാസ് അൽ ഖൈമ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഗുരുതര നിയമലംഘനങ്ങൾ ഒഴികെയുള്ള ട്രാഫിക് ലംഘനങ്ങൾക്ക് മാത്രമാണ് ഈ ഇളവ് ബാധകമാകുന്നത്.