മസ്‌കറ്റിലെ ആരോഗ്യ സേവനകേന്ദ്രങ്ങളുടെയും, മെഡിക്കൽ കേന്ദ്രങ്ങളുടെയും റമദാൻ മാസത്തിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസ് അറിയിപ്പ് നൽകി. 2023 മാർച്ച് 20-നാണ് മസ്കറ്റ് DGHS ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം മസ്കറ്റ് ഗവർണറേറ്റിലെ ആരോഗ്യ പരിചരണകേന്ദ്രങ്ങൾ റമദാനിൽ താഴെ പറയുന്ന സമയക്രമം പാലിക്കുന്നതാണ്:
- ബൗഷർ സ്പെഷ്യലിസ്റ്റ് കോംപ്ലക്സ് – രാവിലെ 8 മുതൽ വൈകീട്ട് 7 മണിവരെയും (പകൽ ഷിഫ്റ്റ്) രാത്രി 12 മണിമുതൽ രാവിലെ 8 മണിവരെയും (രാത്രി ഷിഫ്റ്റ്).
- അൽ സീബ് സ്പെഷ്യലിസ്റ്റ് കോംപ്ലക്സ് – രാവിലെ 8 മുതൽ വൈകീട്ട് 7 മണിവരെയും (പകൽ ഷിഫ്റ്റ്) രാത്രി 12 മണിമുതൽ രാവിലെ 8 മണിവരെയും (രാത്രി ഷിഫ്റ്റ്).
- ആരോഗ്യ കേന്ദ്രങ്ങൾ – വൈകീട്ട് 7 മുതൽ അർദ്ധരാത്രി വരെ.
- ഖുറായാത് ഹോസ്പിറ്റലിൽ അടിയന്തിര സ്വഭാവമുള്ള കേസുകൾ 24 മണിക്കൂറും പരിഗണിക്കുന്നതാണ്.
- അൽ സഹേൽ ഹെൽത്ത് സെന്റർ – രാവിലെ 8 മുതൽ രാവിലെ 10 മണിവരെ മാത്രം.
- ഡിസ്ട്രിക്ട് ഹെൽത്ത് സെന്റർ – രാവിലെ 8 മുതൽ രാവിലെ 10 മണിവരെ മാത്രം.