ഒമാൻ: ചാന്ദ്ര ഉൽക്കാശില കണ്ടെത്തി

Oman

അപൂർവ്വമായ ചാന്ദ്ര ഉൽക്കാശിലാ ശകലം രാജ്യത്ത് കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ ചാന്ദ്ര ഉൽക്കാശിലയുടെ കഷ്ണത്തിന് ഏതാണ്ട് 59.5 ഗ്രാം ഭാരമുണ്ട്.

Source: Oman News Agency.

നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം ഓഫ് ബേൺ, യൂണിവേഴ്സിറ്റി ഓഫ് ബേൺ, സ്വിറ്റ്സർലൻഡ് എന്നിവരുമായി സഹകരിച്ച് കൊണ്ട് മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം നടത്തിയ ഗവേഷണങ്ങളിലാണ് വളരെ അപൂർവ്വമായ ഈ ചാന്ദ്ര ഉൽക്കാശിലാ ശകലം കണ്ടെത്തിയത്.

Source: Oman News Agency.

ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുള്ള ചാന്ദ്ര ഉൽക്കാശിലകളേക്കാൾ അപൂർവമാണ് ഇതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ചന്ദ്രന്റെ മറുവശത്ത് നിന്ന് ഉത്ഭവിച്ചതാണെന്നതാണ് ഈ ഉൽക്കാശിലാ ശകലത്തിന്റെ പ്രത്യേകത.