പൊതു മേഖലയിലെ തൊഴിലവസരങ്ങളിലേക്ക് പ്രവാസി ജീവനക്കാരെ നിയമിക്കാനുള്ള സർക്കാർ തലത്തിലുള്ള അപേക്ഷകൾക്ക് അംഗീകാരം നൽകില്ലെന്ന് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ (CSC) അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം തൊഴിലവസങ്ങളിലേക്ക് വിദേശ ജീവനക്കാരെ നിയമിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് CSC നിലപാട്.
തങ്ങളുടെ കീഴിലുള്ള പ്രവാസി ജീവനക്കാരുടെ തൊഴിൽ കരാർ നീട്ടുന്നത് സംബന്ധിച്ച കുവൈറ്റ് മുൻസിപ്പാലിറ്റിയുടെ അപേക്ഷയിൽ വ്യക്തത വരുത്തിക്കൊണ്ടാണ് CSC ഇക്കാര്യം അറിയിച്ചത്. പൊതു മേഖലാ തൊഴിലുകൾ സംബന്ധിച്ച് ഇത്തരം അപേക്ഷകൾ ലഭിക്കുന്ന പക്ഷം, അവ തത്ക്ഷണം തള്ളിക്കളയുമെന്നാണ് CSC അറിയിച്ചിട്ടുള്ളത്.