ബഹ്‌റൈൻ: പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതും, അത് അനുസരിക്കുന്നതും കുറ്റകരം

featured GCC News

രാജ്യത്തെ പൊതു സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതും, ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള ബാഹ്യ പ്രേരണകൾ അനുസരിക്കുന്നതും കുറ്റകൃത്യമാണെന്ന് ബഹ്‌റൈൻ അധികൃതർ മുന്നറിയിപ്പ് നൽകി. ബഹ്‌റൈൻ പബ്ലിക് സെക്യൂരിറ്റി ചീഫ് ലെഫ്റ്റനന്റ് ജനറൽ താരിഖ് ബിൻ ഹസൻ അൽ ഹസനാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ പൊതു സുരക്ഷ, സമാധാനം എന്നിവ തകർക്കുന്ന രീതിയിലുള്ള പ്രവർത്തികളിൽ ഏർപ്പെടുന്നതിന് ആഹ്വാനം ചെയ്യുന്നതും, ഇത്തരം പ്രേരണകൾ മൂലം ഇത്തരം പ്രവർത്തികളിലേർപ്പെടുന്നതും ബഹ്‌റൈനിലെ നിയമങ്ങൾ പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അദ്ദേഹം പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.

ബഹ്‌റൈനിലെ പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രീതിയിലുള്ള കാര്യങ്ങൾ ചെയ്യുന്നതിന് മറ്റുളളവരെ പ്രേരിപ്പിക്കുന്നത് ലക്ഷ്യമിട്ട് നടത്തുന്ന ആഹ്വാനങ്ങൾ – അത്തരം ആഹ്വാനങ്ങൾ ആരെങ്കിലും ഏറ്റെടുത്ത് ചെയ്യുന്നില്ലെങ്കിൽ കൂടി -കുറ്റകൃത്യമായി കണക്കാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്ത് അക്രമങ്ങൾ, അനധികൃത പ്രതിഷേധങ്ങൾ എന്നിവ സംഘടിപ്പിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന രീതിയിൽ വിദേശത്ത് നിന്നുള്ള ഗൂഡശക്തികൾ നടത്തുന്ന ആഹ്വാനങ്ങൾക്കുള്ള പ്രതികരണം എന്ന രീതിയിലാണ് പബ്ലിക് സെക്യൂരിറ്റി ചീഫ് ഇക്കാര്യം അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *