കുവൈറ്റ്: റസ്റ്ററന്റുകൾ, കഫെ മുതലായവ ഇഫ്താറിന് 2 മണിക്കൂർ മുൻപ് തുറക്കാൻ അനുമതി

Kuwait

റമദാൻ മാസത്തിൽ നോമ്പ് സമയങ്ങളിൽ റസ്റ്ററന്റുകൾ, കഫെ മുതലായവ അടച്ചിടണമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. ഇത്തരം സ്ഥാപനങ്ങൾക്ക്, ഭക്ഷണം പാകം ചെയ്യുന്നതിനായി, ഇഫ്താറിന് രണ്ട് മണിക്കൂർ മുൻപ് തുറക്കാൻ അനുമതി നൽകിയതായും മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.

കുവൈറ്റ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ അഹ്‌മദ്‌ അൽ മൻഫൗഹിയെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി മുനിസിപ്പാലിറ്റിയുടെ വിവിധ വകുപ്പുകൾ പ്രത്യേക പരിശോധനകൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ഇത് സംബന്ധിച്ച വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.