സൗദി അറേബ്യ: റിയാദ് അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു

featured GCC News

റിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2022-ന് സെപ്റ്റംബർ 29, വ്യാഴാഴ്ച തുടക്കമായി. റിയാദ് ഫ്രണ്ടിൽ വെച്ച് നടക്കുന്ന ഈ പുസ്തകമേളയിൽ 32 രാജ്യങ്ങളിൽ നിന്നുള്ള 1200-ഓളം പ്രസാധകർ പങ്കെടുക്കുന്നുണ്ട്.

റിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയർ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 8 വരെയാണ് സംഘടിപ്പിക്കുന്നത്. ടുണീഷ്യയാണ് ഇത്തവണത്തെ റിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയറിലെ പ്രധാന അതിഥിരാജ്യം.

സൗദി സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ലിറ്ററേച്ചർ, പബ്ലിഷിങ്ങ് ആൻഡ് ട്രാൻസ്ലേഷൻ കമ്മീഷനാണ് ഈ പുസ്തകമേള സംഘടിപ്പിക്കുന്നത്.

Source: Saudi Press Agency.

സന്ദർശകരുടെ എണ്ണത്തിലും, വിൽപ്പനയിലും, സാംസ്‌കാരിക പരിപാടികളുടെ വൈവിധ്യത്തിന്റെ കാര്യത്തിലും അറബ് മേഖലയിലെ പ്രധാനപ്പെട്ട പുസ്തകമേളകളിലൊന്നാണ് റിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയർ.

ദിനവും രാവിലെ 11 മണിമുതൽ രാത്രി 12 മണിവരെയാണ് (വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് 2 മണിമുതൽ രാത്രി 12 മണിവരെ) റിയാദ് ഇന്റർനാഷണൽ ബുക്ക് ഫെയറിലേക്ക് പ്രവേശനം അനുവദിക്കുന്നത്. മേളയുടെ ഭാഗമായി വിവിധ സാംസ്കാരിക പരിപാടികൾ അരങ്ങേറുന്നതാണ്.

Cover Image: Saudi Press Agency.