സൗദി അറേബ്യ: റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു

featured GCC News

റിയാദ് മെട്രോ ടിക്കറ്റ് നിരക്ക് സംബന്ധിച്ച് സൗദി അധികൃതർ പ്രഖ്യാപനം നടത്തി. ഈ അറിയിപ്പ് പ്രകാരം റിയാദ് മെട്രോയിലെ ടിക്കറ്റ് നിരക്കുകൾ 4 റിയാൽ മുതൽ ആരംഭിക്കുന്നതാണ്.

ഫാസ്റ്റ് ക്ലാസ് ടിക്കറ്റുകളും റിയാദ് മെട്രോയിൽ ലഭ്യമാക്കിയിട്ടുണ്ട്. വിവിധ മൊബൈൽ ആപ് സ്റ്റോറുകളിൽ ലഭ്യമായിട്ടുള്ള ‘Darb’ ആപ്പ് ഉപയോഗിച്ച് കൊണ്ട് യാത്രികർക്ക് റിയാദ് മെട്രോ ടിക്കറ്റുകൾ വാങ്ങാവുന്നതാണ്.

ഈ അറിയിപ്പ് പ്രകാരം, റിയാദ് മെട്രോ ടിക്കറ്റ് നിരക്കുകൾ താഴെ പറയുന്ന പ്രകാരമാണ്:

സ്റ്റാൻഡേർഡ് ക്ലാസ്:

  • 2 മണിക്കൂർ പാസ് – 4 റിയാൽ.
  • 3 ദിവസത്തെ പാസ് – 20 റിയാൽ.
  • 7 ദിവസത്തെ പാസ് – 40 റിയാൽ.
  • 30 ദിവസത്തെ പാസ് – 140 റിയാൽ.

ഫസ്റ്റ് ക്ലാസ്:

  • 2 മണിക്കൂർ പാസ് – 10 റിയാൽ.
  • 3 ദിവസത്തെ പാസ് – 50 റിയാൽ.
  • 7 ദിവസത്തെ പാസ് – 100 റിയാൽ.
  • 30 ദിവസത്തെ പാസ് – 350 റിയാൽ.

റിയാദ് മെട്രോ പദ്ധതി 2024 നവംബർ 27, ബുധനാഴ്ച ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിരുന്നു.

റിയാദ് മെട്രോയുടെ ഘട്ടം ഘട്ടമായുള്ള പ്രവർത്തനങ്ങൾക്ക് 2024 ഡിസംബർ 1-ന് തുടക്കമാകുന്നതാണ്.