ഖുറിയത് വിലായത്തിൽ നിന്ന് സേവനങ്ങൾ നൽകിത്തുടങ്ങിയതായി റോയൽ ഒമാൻ പോലീസ്

GCC News

നവംബർ 23, തിങ്കളാഴ്ച്ച മുതൽ ഖുറിയത് വിലായത്തിലെ സേവനകേന്ദ്രത്തിൽ നിന്ന് ട്രാഫിക്ക്, പാസ്പോർട്ട്, സിവിൽ സ്റ്റാറ്റസ്, റെസിഡൻസ് തുടങ്ങിയ വിവിധ സേവനങ്ങൾ നൽകുന്നത് ആരംഭിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. ട്വിറ്ററിലൂടെയാണ് ROP ഇക്കാര്യം അറിയിച്ചത്.

തിങ്കളാഴ്ച്ച മുതൽ പൊതു ജനങ്ങൾക്ക് ഈ സേവനകേന്ദ്രത്തിൽ നിന്ന് റോയൽ ഒമാൻ പോലീസിന്റെ വിവിധ സേവനങ്ങൾ ലഭിക്കുന്നതാണ്.