പോലീസ് ഡേ: റോയൽ ഒമാൻ പോലീസ് വിഭാഗങ്ങൾക്ക് ജനുവരി 9-ന് അവധി പ്രഖ്യാപിച്ചു

featured GCC News

പോലീസ് ഡേയുടെ ഭാഗമായി റോയൽ ഒമാൻ പോലീസിന് (ROP) കീഴിൽ ഔദ്യോഗിക പ്രവർത്തനസമയക്രമം പാലിച്ച് കൊണ്ട് പ്രവർത്തിക്കുന്ന വകുപ്പുകൾക്ക് 2025 ജനുവരി 9, വ്യാഴാഴ്ച അവധിദിനമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. 2025 ജനുവരി 6-നാണ് ROP ഇക്കാര്യം അറിയിച്ചത്.

എന്നാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷനുകൾ 2025 ജനുവരി 9-ന് സാധാരണ രീതിയിൽ പ്രവർത്തിക്കുമെന്ന് ROP വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള എല്ലാ സേവനങ്ങളും ജനുവരി 9-ന് സാധാരണ രീതിയിൽ ലഭ്യമാക്കുന്നതാണ്.