രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി റോയൽ ഒമാൻ പോലീസ് സൗത്ത് അൽ ശർഖിയ ഗവർണറേറ്റിൽ പരിശോധനകൾ നടത്തി. 2024 ഏപ്രിൽ 5-നാണ് ഒമാൻ പോലീസ് ഇക്കാര്യം അറിയിച്ചത്.
ഈ പരിശോധനകളുടെ ഭാഗമായി രാജ്യത്തെ തൊഴിൽ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയ 41 പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തതായും പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്.
ആഫ്രിക്കൻ, ഏഷ്യൻ വംശജരാണ് ഈ അറസ്റ്റിലായ പ്രവാസികൾ. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും പോലീസ് കൂട്ടിച്ചേർത്തു.