ഒമാൻ: 12 ട്രാഫിക് പോയിന്റുകളിലധികം ലഭിക്കുന്ന വ്യക്തികളുടെ ഡ്രൈവിംഗ് ലൈസൻസ് താത്കാലികമായി റദ്ദാക്കുമെന്ന് സൂചന

Oman

ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയതിന് 12 പോയിന്റുകളിലധികം ലഭിക്കുന്ന വ്യക്തികളുടെ ഡ്രൈവിംഗ് ലൈസൻസ് താത്കാലികമായി റദ്ദാക്കുമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

താത്‌കാലിക ലൈസൻസ് ഉള്ള വ്യക്തികൾക്ക് ഇത്തരം ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 12 പോയിന്റുകൾ വരുന്ന സാഹചര്യത്തിലും സമാനമായ നടപടികൾ സ്വീകരിക്കുന്നതാണ്. ലൈസൻസ് പുതുക്കി നേടുന്നതിനുള്ള കാലയളവിൽ ഇത്തരം നിയമലംഘനങ്ങൾക്ക് 10 ട്രാഫിക് പോയിന്റുകൾ ലഭിക്കുന്ന സാഹചര്യത്തിലും ലൈസൻസ് താത്‌കാലികമായി റദ്ദ് ചെയ്യപ്പെടുന്നതാണ്.

ഇത്തരം സാഹചര്യങ്ങളിൽ ലൈസൻസ് പുനഃസ്ഥാപിക്കുന്നതിനായി വീണ്ടും ഡ്രൈവിംഗ് ടെസ്റ്റ് ആവശ്യമായി വരുന്നതാണ്. താത്‌കാലിക ലൈസൻസ് ഉള്ള കാലയളവിൽ ട്രാഫിക് ലംഘനങ്ങൾക്ക് ആറ് പോയിന്റുകളിൽ താഴെ ലഭിക്കുന്നവരുടെ ലൈസൻസ് പുനഃസ്ഥാപിക്കുന്നതാണ്.