രാജ്യത്തെ വിവിധ മേഖലകളിലെ പൊതു ഇടങ്ങളിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നതായുള്ള രീതിയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി. 2022 മെയ് 16-നാണ് ROP ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്.
ഒമാനിലെ വിവിധ ഗവർണറേറ്റുകളിലെ പൊതുഇടങ്ങളിൽ നിന്ന് കുട്ടികളെ തട്ടിയെടുക്കുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായുള്ള രീതിയിലുള്ള കിംവദന്തികൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ROP ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയത്.