ദോഫാർ ഗവർണറേറ്റിലെ അൽ മസ്യോന വിലായത്തിലെ പോലീസ് സേവനകേന്ദ്രത്തിൽ നിന്ന് പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ പുനരാരംഭിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. സെപ്റ്റംബർ 26 മുതലാണ് ഈ സേവനകേന്ദ്രം പ്രവർത്തനമാരംഭിച്ചിട്ടുള്ളത്.
“ദോഫാർ ഗവർണറേറ്റിലെ അൽ മസ്യോന വിലായത്തിലെ സേവനകേന്ദ്രത്തിന്റെ പ്രവർത്തനം 2021 സെപ്റ്റംബർ 26, ഞായറാഴ്ച്ച മുതൽ പുനരാരംഭിച്ചിരിക്കുന്നു.”, സെപ്റ്റംബർ 26-ന് ROP പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
ഈ സേവനകേന്ദ്രത്തിൽ നിന്ന് ട്രാഫിക്ക്, പാസ്പോർട്ട്, സിവിൽ സ്റ്റാറ്റസ്, റെസിഡൻസ് തുടങ്ങിയ വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാണെന്ന് ROP വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിലെ നിവാസികൾക്ക് ഇത്തരം സേവനങ്ങൾക്കായി ഈ സേവനകേന്ദ്രത്തിൽ നേരിട്ടെത്താവുന്നതാണ്.