സെപ്റ്റംബർ 6, ഞായറാഴ്ച്ച മുതൽ റുസ്തഖിൽ ട്രാഫിക്, സിവിൽ സ്റ്റാറ്റസ്, റെസിഡൻസി സേവനങ്ങൾ എന്നിവയ്ക്കായുള്ള പുതിയ കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. ഞായറാഴ്ച്ച മുതൽ അൽ ഹസ്മിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിനു പകരം ഈ പുതിയ സേവന കേന്ദ്രത്തിൽ നിന്ന് പൗരന്മാർക്കും, നിവാസികൾക്കും ROP സേവനങ്ങൾ ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
“ട്രാഫിക്, സിവിൽ സ്റ്റാറ്റസ്, റെസിഡൻസി എന്നീ സേവനങ്ങൾ സെപ്റ്റംബർ 6 മുതൽ റുസ്തഖിലെ പുതിയ സേവന കേന്ദ്രത്തിൽ നിന്നും ലഭിക്കുന്നതാണ്. പൗരന്മാർക്കും, നിവാസികൾക്കും അൽ ഹസ്മിൽ നിലവിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിനു പകരം ഈ പുതിയ കേന്ദ്രത്തിൽ നിന്ന് സേവനങ്ങൾ നൽകുന്നതാണ്.”, ROP ട്വിറ്ററിലൂടെ അറിയിച്ചു.