നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
ഖരീഫ് സീസൺ കണക്കിലെടുത്ത് ദോഫാർ ഗവർണറേറ്റിലേക്ക് സഞ്ചരിക്കുന്നവർ തങ്ങളുടെ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ അഴുക്ക് പുരണ്ട് വ്യക്തമല്ലാത്ത രീതിയിലുള്ളവയല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ എല്ലാ സമയത്തും വ്യക്തമായിരിക്കണമെന്നും, പൊടി, ചളി എന്നിവ മൂലം വായിക്കാനാകാത്ത തരത്തിലല്ലെന്ന് വാഹനം ഓടിക്കുന്നവർ ഉറപ്പ് വരുത്തണമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതിൽ വീഴ്ച വരുത്തുന്നത് ട്രാഫിക് നിയമലംഘനമായി കണക്കാക്കുമെന്നും, ഇത്തരം വീഴ്ചകൾക്ക് പിഴ ചുമത്തുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Cover Image: Royal Oman Police.