സൗദി അറേബ്യ: മദീനയിൽ പുതിയ സ്വർണ്ണ, ചെമ്പ് നിക്ഷേപം കണ്ടെത്തി

Saudi Arabia

മദീന മേഖലയിൽ പുതിയ സ്വർണ്ണ, ചെമ്പ് നിക്ഷേപം കണ്ടെത്തിയതായി സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു. സൗദി പ്രസ് ഏജൻസിയെ ഉദ്ധരിച്ച് കൊണ്ട് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മദീന മേഖലയിലെ ഉം അൽ ബറാക് ഹിജാസ് പാറക്കെട്ടുകളിലെ അബ അൽ രഹാ പ്രദേശത്താണ് സ്വർണ്ണ അയിരിന്റെ വലിയ നിക്ഷേപം കണ്ടെത്തിയിരിക്കുന്നത്. മദീന മേഖലയിൽത്തന്നെയുള്ള വാദി അൽ ഫറായിലെ അൽ മദീഖ് പ്രദേശത്ത് നാല് ഇടങ്ങളിലായി ചെമ്പ് അയിര് കണ്ടെത്തിയിട്ടുണ്ടെന്നും സൗദി അറേബ്യ അറിയിച്ചിട്ടുണ്ട്.

WAM