രാജ്യത്തെ സ്വകാര്യ മേഖലയിലെ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2024 ജൂൺ 15, ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചു. 2024 ജൂൺ 6-നാണ് സൗദി MHRSD ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം, സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങൾ 2024 ജൂൺ 15, ശനിയാഴ്ച മുതൽ ജൂൺ 18, ചൊവ്വാഴ്ച വരെയാണ്.
സൗദി അറേബ്യയിൽ അറഫാ ദിനം 2024 ജൂൺ 15, ശനിയാഴ്ചയും, ബലിപെരുന്നാൾ 2024 ജൂൺ 16, ഞായറാഴ്ചയുമായിരിക്കുമെന്ന് സൗദി സുപ്രീം കോർട്ട് നേരത്തെ അറിയിച്ചിരുന്നു.