സൗദി അറേബ്യ: സ്ഥാപക ദിനവുമായി ബന്ധപ്പെട്ട് 2023 ഫെബ്രുവരി 22-ന് പൊതു അവധി; സർക്കാർ മേഖലയിൽ ഫെബ്രുവരി 22, 23 അവധിദിനങ്ങൾ

featured GCC News

രാജ്യത്തിന്റെ സ്ഥാപക ദിനം ആചരിക്കുന്ന 2023 ഫെബ്രുവരി 22-ന് പൊതു, സ്വകാര്യ മേഖലകളിലെ മുഴുവൻ ജീവനക്കാർക്കും പൊതു അവധിയായിരിക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പൊതു മേഖലയിൽ 2023 ഫെബ്രുവരി 22, 23 തീയതികളിൽ അവധിയായിരിക്കും.

എല്ലാ വർഷവും ഫെബ്രുവരി 22 രാജ്യത്തിന്റെ സ്ഥാപക ദിനമായി ആചരിക്കാൻ തീരുമാനിച്ച് കൊണ്ട് സൗദി ഭരണാധികാരി 2022 ജനുവരി 27-ന് ഒരു ഉത്തരവ് പുറത്തിറക്കിയിരുന്നു. എല്ലാ വർഷവും ഫെബ്രുവരി 22-ന് പൊതു അവധി നൽകുമെന്നും ഈ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

Cover Image: Diriyah, the first capital of the Saudi State. Source: Saudi Press Agency.