സൗദി അറേബ്യ: സിംഗിൾ എൻട്രി വിസിറ്റ് വിസകളുടെ കാലാവധി 90 ദിവസമാക്കി നീട്ടാൻ ക്യാബിനറ്റ് തീരുമാനം

featured GCC News

സിംഗിൾ എൻട്രി വിസിറ്റ് വിസകളുടെ കാലാവധി മൂന്ന് മാസമാക്കി നീട്ടാൻ സൗദി ക്യാബിനറ്റ് തീരുമാനിച്ചു. 2022 നവംബർ 8-ന് സൗദി രാജാവ് കിംഗ് സൽമാന്റെ നേതൃത്വത്തിൽ റിയാദിലെ അൽ യമമഹ്‌ പാലസിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഈ തീരുമാനത്തിന് അംഗീകാരം നൽകിയത്.

സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ തീരുമാനം എല്ലാ തരം സിംഗിൾ എൻട്രി വിസിറ്റ് വിസകൾക്കും ബാധകമാണ്.

ഇതോടൊപ്പം ട്രാൻസിറ്റ് വിസകളിൽ പ്രവേശിക്കുന്നവർക്ക് 96 മണിക്കൂർ വരെ രാജ്യത്ത് തുടരാൻ അനുവദിക്കുന്നതിനും ക്യാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. പ്രത്യേക ഫീസ് ഒന്നും കൂടാതെയാണ് ഈ തീരുമാനങ്ങൾ നടപ്പിലാക്കുന്നത്.