ഇന്ത്യ ഉൾപ്പടെ 4 രാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നതിന് തങ്ങളുടെ പൗരന്മാർക്ക് സൗദി അറേബ്യ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2022 ജൂൺ 20-ന് സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന രാജ്യങ്ങളിലേക്ക് സഞ്ചരിക്കുന്നതിന് (നേരിട്ടും, മറ്റു രാജ്യങ്ങളിലൂടെയും) സൗദി പൗരന്മാർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചിട്ടുണ്ട്:
- ഇന്ത്യ.
- എത്യോപ്യ.
- തുർക്കി.
- വിയറ്റ്നാം.
COVID-19 രോഗവ്യാപനം ഉയർന്ന സാഹചര്യത്തിലാണ് ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് സൗദി പൗരന്മാർക്ക് 2022 മെയ് മാസത്തിൽ അധികൃതർ വിലക്കേർപ്പെടുത്തിയത്.