സൗദി അറേബ്യ: തീരപ്രദേശങ്ങളിൽ രണ്ട് ദശലക്ഷത്തിലധികം കണ്ടൽ ചെടികൾ വെച്ച് പിടിപ്പിച്ചു

featured GCC News

രാജ്യത്തിന്റെ തീരദേശമേഖലകളിൽ 2.4 ദശലക്ഷം കണ്ടൽ ചെടികൾ വെച്ച് പിടിപ്പിച്ചതായി സൗദി അധികൃതർ അറിയിച്ചു. വെജിറ്റേഷൻ കവർ ഡവലപ്മെന്റ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഈ നടപടികൾ.

സൗദി അറേബ്യയുടെ പരിസ്ഥിതി സുസ്ഥിരതാ പ്രവർത്തനങ്ങൾക്ക് അടിവരയിടുന്നതാണ് ഈ നേട്ടം. അന്താരാഷ്ട്ര വനദിനത്തോടനുബന്ധിച്ചാണ് വെജിറ്റേഷൻ കവർ ഡവലപ്മെന്റ് ഫൗണ്ടേഷൻ ഇക്കാര്യം അറിയിച്ചത്.

സൗദി ഗ്രീൻ ഇനീഷിയേറ്റീവ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതാണ് ഈ പ്രവർത്തനങ്ങൾ. ഈ നടപടികൾ രാജ്യത്തിന്റെ തീരപ്രദേശങ്ങളിലെ ആവസവസ്ഥകളുടെ പുനരധിവാസം, കണ്ടൽക്കാടുകളുടെ വ്യാപനം എന്നിവ ലക്ഷ്യമിടുന്നതായും, ഇത് ജൈവവൈവിദ്ധ്യത്തിന്റെ സംരക്ഷണം, മണ്ണൊലിപ്പ് തടയൽ, അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യൽ എന്നിവയ്ക്ക് ഏറെ പ്രധാനമാണെന്നും വെജിറ്റേഷൻ കവർ ഡവലപ്മെന്റ് ഫൗണ്ടേഷൻ സി ഇ ഓ എൻജിനീയർ വയീൽ ബുഷാശ് വ്യക്തമാക്കി.