എല്ലാ വർഷവും മാർച്ച് 11 പതാക ദിനമായി ആചരിക്കാൻ തീരുമാനിച്ച് കൊണ്ട് സൗദി രാജാവ് H.R.H. കിംഗ് സൽമാൻ ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. 2023 മാർച്ച് 1-ന് സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
‘എല്ലാ വർഷവും മാർച്ച് 11-ന് സൗദി പതാക ദിനം എന്ന പ്രത്യേക ദിനമായി ആചരിക്കുന്നതാണ്.’, ഈ ഉത്തരവിൽ വ്യക്തമാക്കുന്നു. സൗദി അറേബ്യയുടെ ദേശീയ പതാകയോടുള്ള ആദരസൂചകമായാണ് എല്ലാ വർഷവും മാർച്ച് 11 പതാക ദിനമായി ആചരിക്കുന്നത്.
നിലവിലുള്ള സൗദി ദേശീയ പതാകയ്ക്ക് രാജ്യത്തിന്റെ സ്ഥാപക രാജാവായ അബ്ദുൽ അസീസ് അൽ സൗദ് അംഗീകാരം നൽകിയ ദിവസത്തിന്റെ ഓർമ്മയിലാണ് മാർച്ച് 11 ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
Cover Image: Saudi Press Agency.