രാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2023 ജനുവരി 10, ചൊവ്വാഴ്ച വരെ മഴ തുടരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ രാജ്യവ്യാപകമായി ഇടിയോട് കൂടിയ മഴ ലഭിക്കാനിടയുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
നോർത്തേൺ ബോർഡർ പ്രദേശങ്ങൾ, അൽ ജൗഫ്, തബൂക്, ഹൈൽ, അൽ ഖാസിം, റിയാദ്, ജസാൻ, അസീർ, അൽ ബാഹ, മക്ക, മദീന മുതലായ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം 2023 ജനുവരി 8, ഞായറാഴ്ച രാവിലെ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ പ്രദേശങ്ങളിൽ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും, ആലിപ്പഴം പൊഴിയുന്നതിനും, അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തബൂക് മേഖലയുടെ ഉയരം കൂടിയ പ്രദേശങ്ങളിൽ മഞ്ഞ് പൊഴിയാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Cover Image: Saudi Press Agency.