സൗദി അറേബ്യ: വിസിറ്റ് വിസ കാലാവധി സംബന്ധിച്ച വീഴ്ചകൾ; മുന്നറിയിപ്പുമായി അധികൃതർ

GCC News

രാജ്യത്ത് വിസിറ്റ് വിസകളിലെത്തുന്നവർ അവയുടെ കാലാവധി അവസാനിച്ച ശേഷവും രാജ്യത്ത് തുടരുന്ന സാഹചര്യത്തിൽ ഇവർക്ക് വിസ എടുത്ത് കൊടുത്തിട്ടുള്ള വ്യക്തികൾ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

2024 മെയ് 28-ന് സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിസിറ്റ് വിസ കാലാവധി സംബന്ധിച്ച വീഴ്ചകൾക്ക് ഇത്തരം വിസകൾ എടുത്ത് കൊടുത്തിട്ടുളള വ്യക്തികൾക്ക് അമ്പതിനായിരം റിയാൽ പിഴ, ആറ് മാസം വരെ തടവ് എന്നിവ ശിക്ഷയായി ലഭിക്കുന്നതാണ്.

ഇത്തരം വീഴ്ചകൾ വരുത്തുന്ന പ്രവാസികളെ നാട് കടത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.