നവംബർ 30 മുതൽ ഡിസംബർ 3 വരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി. റിയാദ്, മക്ക, അൽ ബഹ, അസിർ, ജസാൻ, ഖാസിം, ഹൈൽ മുതലായ ഇടങ്ങളിൽ ശക്തമായ ഇടിമിന്നലിനും കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്നും സിവിൽ ഡിഫെൻസ് അറിയിച്ചിട്ടുണ്ട്.
ഏതാനം ഇടങ്ങളിൽ പേമാരിയോടൊപ്പം ശക്തമായ വെള്ളത്തിന്റെ കുത്തൊഴുക്കിനും, വെള്ളപൊക്കത്തിനും സാധ്യത ഉണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. മദിന, ജൗഫ് മുതലായ ഇടങ്ങളിൽ ശക്തമായ കാറ്റിനും, തീക്ഷ്ണത കുറഞ്ഞ മഴയ്ക്കും സാധ്യതയുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. രാജ്യത്തെ ജനറൽ അതോറിറ്റി ഓഫ് മെറ്റെയോറോളജി ആൻഡ് എൻവിറോണ്മെന്റൽ പ്രൊട്ടക്ഷൻ നൽകിയ അറിയിപ്പുകളുടെ അടിസ്ഥാനത്തിലാണ് സൗദി സിവിൽ ഡിഫെൻസ് ഈ മുന്നറിയിപ്പ് നൽകിയത്.