രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2021 ഒക്ടോബർ 27, ബുധനാഴ്ച്ച മുതൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി. ഒക്ടോബർ 27 മുതൽ ഒക്ടോബർ 29, വെള്ളിയാഴ്ച്ച വരെ മഴ ലഭിക്കാൻ സാധ്യതയുള്ളതായാണ് സിവിൽ ഡിഫെൻസ് അറിയിച്ചിരിക്കുന്നത്.
ജസാൻ, അസിർ, അൽ ബാഹ, മക്ക തുടങ്ങിയ ഇടങ്ങളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ഇടിയും, മിന്നലോടും കൂടിയ കൊടുങ്കാറ്റ്, കനത്ത മഴ എന്നിവയ്ക്ക് സാധ്യതയുണ്ട്. ഏതാനം ഇടങ്ങളിൽ കനത്ത മഴയെത്തുടർന്ന് വെള്ളത്തിന്റെ കുത്തൊഴുക്ക്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും സിവിൽ ഡിഫെൻസ് പുറത്തിറക്കിയ ജാഗ്രതാ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
മദിന, തബുക്, ഹൈൽ, നോർത്തേൺ ബോർഡർ പ്രൊവിൻസ്, അൽ ജൗഫ്, ഈസ്റ്റേൺ പ്രൊവിൻസ് തുടങ്ങിയ മേഖലകളിൽ ചാറ്റൽമഴ, ഇടിമിന്നൽ, സാമാന്യം ഭേദപ്പെട്ട മഴ എന്നിവയ്ക്ക് സാധ്യതയുണ്ട്. വെള്ളപ്പൊക്കമുണ്ടാകാനിടയുള്ള മേഖലകളിൽ നിന്ന് വിട്ട് നിൽക്കാൻ അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
Cover Photo: Saudi Press Agency.