സൗദി: വരും ദിനങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി

featured Saudi Arabia

രാജ്യത്തെ വിവിധ ഇടങ്ങളിൽ വരുന്ന വ്യാഴാഴ്ച്ച (2021 ഓഗസ്റ്റ് 5) വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി. 2021 ഓഗസ്റ്റ് 1, ഞായറാഴ്ച്ചയാണ് സൗദി സിവിൽ ഡിഫെൻസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ജസാൻ, അസിർ, നജ്‌റാൻ, അൽ ബാഹ, മക്ക മുതലായ മേഖലകളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുള്ളതായി സിവിൽ ഡിഫെൻസ് അറിയിപ്പ് നൽകി. ഏതാനം ഇടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും, വെള്ളത്തിന്റെ കുത്തൊഴുക്കിനും, വെള്ളപ്പൊക്കത്തിനും സാധ്യതയുള്ളതായും സിവിൽ ഡിഫെൻസ് ചൂണ്ടിക്കാട്ടി.

തിങ്കളാഴ്ച്ച മുതൽ വ്യാഴാഴ്ച്ച വരെ മദിന, ഹൈൽ, തബുക് മുതലായ മേഖലകളിലും മഴയ്ക്ക് സാധ്യതയുള്ളതായി അധികൃതർ കൂട്ടിച്ചേർത്തു. ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൽ നിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് സൗദി സിവിൽ ഡിഫെൻസ് ഈ മുന്നറിയിപ്പ് നൽകിയത്. വെള്ളപ്പൊക്കം ഉണ്ടാകാനിടയുള്ള ഇടങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാൻ അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Cover Photo: Saudi Press Agency.