സൗദി അറേബ്യയുടെ പ്രധാനമന്ത്രിയായി മുഹമ്മദ് ബിൻ സൽമാൻ നിയമിതനായി

GCC News

സൗദി അറേബ്യയുടെ പുതിയ പ്രധാനമന്ത്രിയായി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാനെ നിയമിച്ച് കൊണ്ട് സൗദി രാജാവ് കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് ഉത്തരവ് പുറത്തിറക്കി. സൗദി മന്ത്രിസഭ പുനര്‍വിന്യാസത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.

2022 സെപ്റ്റംബർ 27-ന് രാത്രിയാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ ഉത്തരവ് പ്രകാരം സൗദി അറേബ്യയുടെ പ്രതിരോധ മന്ത്രിയായി പ്രിൻസ് ഖാലിദ് ബിൻ സൽമാൻ നിയമിതനായിട്ടുണ്ട്.

Cover Image: Saudi Press Agency.