94-മത് ദേശീയദിനാഘോഷങ്ങളുടെ പ്രമേയം, മുദ്രാവാക്യം എന്നിവ സംബന്ധിച്ച് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) പ്രഖ്യാപനം നടത്തി. 2024 ഓഗസ്റ്റ് 23-നാണ് GEA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
GEA ചെയർമാൻ തുർക്കി ബിൻ അബ്ദുൽമോഹെസൻ അൽ അൽഷിഖാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ‘വി ഡ്രീം ആൻഡ് അച്ചീവ്’ എന്ന പ്രമേയത്തിലൂന്നിയാണ് 94-മത് ദേശീയദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
സൗദി വിഷൻ 2030-ൽ ഉൾപ്പെടുത്തിയിട്ടുളള വലിയ പദ്ധതികളെ എടുത്ത് കാട്ടുന്നതാണ് ഈ മുദ്രാവാക്യം. വിവിധ മേഖലകളിൽ സൗദി അറേബ്യ പുലർത്തുന്ന നേതൃത്വത്തിന് ഇത് അടിവരയിടുന്നു.
ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ https://nd.gea.gov.sa/index-en.html എന്ന വിലാസത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. 2024 സെപ്റ്റംബർ 23-നാണ് സൗദി അറേബ്യ 94-മത് ദേശീയദിനം ആഘോഷിക്കുന്നത്.
Cover Image: File Photo from Saudi Press Agency.