സൗദി അറേബ്യ: നാഷണൽ ഡേയുമായി ബന്ധപ്പെട്ട് പ്രത്യേക വിലക്കിഴിവുകൾ നൽകുന്നതിന് വ്യാപാരശാലകൾക്ക് അനുമതി

Saudi Arabia

ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക വിലക്കിഴിവുകൾ നൽകുന്നതിന് വ്യാപാരശാലകൾക്ക് സൗദി മിനിസ്ട്രി ഓഫ് കോമേഴ്‌സ് അനുമതി നൽകി. 2024 സെപ്റ്റംബർ 3-നാണ് സൗദി മിനിസ്ട്രി ഓഫ് കോമേഴ്‌സ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

https://twitter.com/MCgovSA/status/1830887575365493232

ഈ അറിയിപ്പ് പ്രകാരം തൊണ്ണൂറ്റിനാലാമത് സൗദി നാഷണൽ ഡേയുടെ അവസരത്തിൽ ഉപഭോക്താക്കൾക്കായി രണ്ടാഴ്ചത്തെ പ്രത്യേക വിലക്കിഴിവ് നൽകുന്നതിന് വ്യാപാരശാലകൾക്കും, ഓൺലൈൻ സ്റ്റോറുകൾക്കും മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്.

2024 സെപ്റ്റംബർ 16 മുതൽ 30 വരെയുള്ള കാലയളവിലാണ് ഇത്തരം സ്ഥാപനങ്ങൾക്ക് പ്രത്യേക നാഷണൽ ഡേ ഡിസ്‌കൗണ്ട് മേളകൾ സംഘടിപ്പിക്കുന്നതിന് അനുമതി. ഇതിനുള്ള പ്രത്യേക ലൈസൻസിനായി വ്യാപാരശാലകൾക്കും, ഓൺലൈൻ സ്റ്റോറുകൾക്കും https://sales.mc.gov.sa/ എന്ന വിലാസത്തിലൂടെ അപേക്ഷിക്കാവുന്നതാണ്.

ഇത്തരത്തിൽ ലഭിക്കുന്ന ഇലക്ട്രോണിക് ലൈസൻസുകൾ സ്ഥാപനഉടമകൾക്ക് പ്രിന്റ് എടുത്ത് പ്രദർശിപ്പിക്കാവുന്നതാണ്. ഈ രണ്ടാഴ്ചത്തെ കാലയളവ് പ്രതിവർഷം ഡിസ്‌കൗണ്ട് സെയിൽസ് അനുവദിക്കുന്ന ആകെ ദിനങ്ങളിൽ ഉൾപ്പെടുത്തുന്നതല്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.