രാജ്യത്തെ റെസിഡൻസി നിയമങ്ങൾ ലംഘിക്കുന്നവരെ സഹായിക്കുന്നവർക്ക് കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2026 മാർച്ച് 16-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
عقوبة كل من يقوم من الأفراد بنقل أو تشغيل أي من مخالفي نظامي الإقامة والعمل أو التستر عليهم أو إيوائهم.#وطن_بلا_مخالف pic.twitter.com/rVIlje6XN3
— وزارة الداخلية 🇸🇦 (@MOISaudiArabia) March 16, 2026
റെസിഡൻസി നിയമങ്ങൾ ലംഘിക്കുന്നവർക്ക് അഭയം നൽകുന്ന വ്യക്തികൾക്ക് ഒരു ലക്ഷം റിയാൽ പിഴയും ആറ് മാസം വരെ ജയിൽ ശിക്ഷയും ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരക്കാർക്ക് യാത്രാ സൗകര്യങ്ങൾ നൽകുക, ജോലി നൽകുക, താമസസൗകര്യങ്ങൾ നൽകുക, മറ്റു സഹായങ്ങൾ നൽകുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തുന്നവർക്കും സമാനമായ ശിക്ഷാനടപടികൾ നേരിടേണ്ടിവരുന്നതാണ്.
ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന പ്രവാസികൾക്ക് ഈ ശിക്ഷാ നടപടികൾക്ക് പുറമെ സൗദി അറേബ്യയിൽ നിന്ന് നാട് കടത്തപ്പെടുന്നത് ഉൾപ്പടെയുള്ള നടപടികളും നേരിടേണ്ടിവരുന്നതാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

