സൗദി പോസ്റ്റ് പ്രത്യേക അറബിക് കലിഗ്രഫി സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി

featured GCC News

അറബിക് കലിഗ്രഫിയുമായി ബന്ധപ്പെട്ട് സൗദി പോസ്റ്റും, സൗദി മിനിസ്ട്രി ഓഫ് കൾച്ചറും ചേർന്ന് സംയുക്തമായി ഏതാനം സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി. 2021 എന്ന വർഷത്തെ അറബിക് കലിഗ്രഫിയുടെ വർഷമായി ആഘോഷിക്കുന്നതിനായി സൗദി മിനിസ്ട്രി ഓഫ് കൾച്ചർ സംഘടിപ്പിക്കുന്ന ‘ഇയർ ഓഫ് അറബിക് കലിഗ്രഫി’ എന്ന പ്രത്യേക പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ഈ സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കിയിട്ടുള്ളത്.

അക്ഷരങ്ങളെ പ്രത്യേക രീതിയിൽ ക്രമീകരിക്കുന്നതിലൂടെ നയനസുഭഗമായ ചിത്രങ്ങൾക്ക് രൂപം നൽകുന്ന കലിഗ്രഫി എന്ന കലാരൂപം പൊതുസമൂഹത്തിലെ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനാണ് ഈ സ്റ്റാമ്പുകളിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തിൽ അറബിക് കലിഗ്രഫി എന്ന കലാരൂപത്തിന് കൂടുതൽ പ്രചാരണം നൽകുന്നതിനായുള്ള ഈ പ്രചാരണ പരിപാടിയുടെ ഭാഗമായി 2021-ൽ 12 പ്രത്യേക സ്റ്റാമ്പുകൾ പുറത്തിറക്കുന്നതിനാണ് മന്ത്രാലയം ഒരുങ്ങുന്നത്.

Photo Source: Saudi Press Agency.
Photo Source: Saudi Press Agency.
Photo Source: Saudi Press Agency.

മൂന്ന് ഘട്ടങ്ങളായാണ് ഈ 12 സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കുന്നത്. ഈ ശ്രേണിയിലെ ആദ്യ നാല് സ്റ്റാമ്പുകളാണിപ്പോൾ മാർച്ച് 30-ന് സൗദി പോസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്. രണ്ടാം ഘട്ടത്തിലെ നാല് സ്റ്റാമ്പുകൾ 2021 മെയ് മാസത്തിലും, ബാക്കിയുള്ള നാല് സ്റ്റാമ്പുകൾ 2021 ഓഗസ്റ്റിലും സൗദി പോസ്റ്റ് പുറത്തിറക്കുന്നതാണ്.

Photo Source: Saudi Press Agency.