ഇ-കോമേഴ്‌സ് സ്ഥാപനങ്ങളിലൂടെ, രാജ്യത്തിനു പുറത്തു നിന്ന് സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങൾക്കും ജൂലൈ 1 മുതൽ 15 ശതമാനം മൂല്യ വർദ്ധിത നികുതി ചുമത്താൻ തീരുമാനിച്ചു. ജൂലൈ 1-നോ, അതിനു ശേഷമോ രാജ്യത്തേക്ക് അയക്കുന്ന ഉത്പന്നങ്ങൾക്കാണ് ഈ നികുതി ബാധകമാക്കുന്നത്. ഇത് സംബന്ധിച്ച സ്ഥിരീകരണം സൗദി കസ്റ്റംസ് അതോറിറ്റി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
നിലവിൽ 5 ശതമാനം ഉള്ള മൂല്യ വർദ്ധിത നികുതി (VAT) നിരക്ക് ജൂലായ് 1 മുതൽ 15 ശതമാനമാക്കി വർദ്ധിപ്പിക്കുമെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക മേഖലയിൽ ഉടലെടുത്തിട്ടുള്ള പ്രതിസന്ധികൾ തരണം ചെയ്യുന്നതിനായാണ് VAT വർദ്ധിപ്പിക്കാൻ മെയ് മാസത്തിൽ സൗദി തീരുമാനിച്ചത്.