ആശ്രിത വിസകളിലുള്ള കുടുംബാംഗങ്ങളുടെ വിരലടയാളം റെജിസ്റ്റർ ചെയ്യാൻ സൗദി ഡയറക്ടറേറ്റ് ഫോർ പാസ്സ്പോർട്ട്സ് പ്രവാസികളോട് നിർദ്ദേശിച്ചു. റെസിഡെൻസിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കും, സുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങളാലും ഈ നടപടി പൂർത്തിയാക്കണമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ആറ് വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ പ്രവാസികൾക്കും ഈ നടപടി നിർബന്ധമാണെന്ന് ഡയറക്ടറേറ്റ് കൂട്ടിച്ചേർത്തു. വിരലടയാളം ഉൾപ്പടെയുള്ള വിവരങ്ങളുടെ റെജിസ്ട്രേഷൻ പ്രവാസികളുടെയും, ആറ് വയസ്സിന് മുകളിൽ പ്രായമുള്ള കുടുംബാംഗങ്ങളുടെയും റെസിഡൻസി നടപടികൾ പൂർത്തിയാക്കുന്നതിന് നിർബന്ധമാണെന്ന് ഡയറക്ടറേറ്റ് ഫോർ പാസ്സ്പോർട്ട്സ് അറിയിപ്പിൽ പറയുന്നു.