അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ സെനഗൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആതിഥേയരായ ഖത്തറിനെ പരാജയപ്പെടുത്തി.
മത്സരത്തിന്റെ നാല്പത്തൊന്നാം മിനിറ്റിൽ ബൗലായെ ഡിയ നേടിയ ഗോളിലൂടെ സെനഗൽ ലീഡ് നേടി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഫമാരാ ദൈഡിയൂ നേടിയ ഗോളിൽ (48′) സെനഗൽ ലീഡ് ഉയർത്തി.
തുടർന്ന് ശക്തമായ ആക്രമണം കാഴ്ച്ചവെച്ച ഖത്തർ എഴുപത്തെട്ടാം മിനിറ്റിൽ ഒരു ഗോൾ മടക്കി.
എഴുപത്തിനാലാം മിനിറ്റിൽ പകരക്കാരനായിറങ്ങിയ മുഹമ്മദ് മുൻതാരിയാണ് ലോകകപ്പ് ചരിത്രത്തിലെ ഖത്തറിന്റെ ആദ്യ ഗോൾ നേടിയത്.
എൺപത്തിനാലാം മിനിറ്റിൽ ബാംബാ ഡിയെങ്ങ് സെനഗലിന്റെ മൂന്നാം ഗോൾ സ്‌കോർ ചെയ്തു.