ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് എ മത്സരത്തിൽ സെനഗൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇക്വഡോറിനെ തോൽപ്പിച്ചു.
ഇസ്മായില സർ (44′ – പെനാൽറ്റി), കാലിഡു കൂലിബാലി (70′) എന്നിവർ സെനഗലിന് വേണ്ടി ഗോൾ നേടി. മൊയ്‌സസ് കായ്‌സെഡോ (67′) ഇക്വഡോറിന് വേണ്ടി സ്‌കോർ ചെയ്തു.

ഇതോടെ ആറ് പോയിന്റുമായി എ ഗ്രൂപ്പിൽ രണ്ടാം സ്ഥാനം നേടിയ സെനഗൽ പ്രീ-ക്വാർട്ടറിലേക്ക് കടന്നു.
Cover Image: FIFA.