യു എ ഇ: ശഅബാൻ മാസപ്പിറവി ദൃശ്യമായി

UAE

അബുദാബിയിൽ 2022 മാർച്ച് 3,വ്യാഴാഴ്ച്ച വൈകീട്ട് ശഅബാൻ മാസപ്പിറവി ദൃശ്യമായതായി ഇന്റർനാഷണൽ അസ്‌ട്രോണോമി സെന്റർ വ്യക്തമാക്കി. ഇതോടെ ശഅബാൻ മാസം 2022 മാർച്ച് 4, വെള്ളിയാഴ്ച്ച മുതൽ ആരംഭിക്കുന്നതാണ്.

ഈ വർഷം ശഅബാൻ മാസത്തിൽ 29 ദിവസം മാത്രമാണെങ്കിൽ യു എ ഇയിൽ 2022 ഏപ്രിൽ 2-ന് റമദാൻ മാസം ആരംഭിക്കുന്നതാണ്. ശഅബാൻ 30 ദിവസം തികയ്ക്കുന്ന സാഹചര്യത്തിൽ 2022 ഏപ്രിൽ 3-നായിരിക്കും റമദാൻ മാസം ആരംഭിക്കുന്നത്.

Cover Image: WAM