നബിദിനം പ്രമാണിച്ച് 2023 സെപ്റ്റംബർ 28, വ്യാഴാഴ്ച എമിറേറ്റിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ഷാർജ മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു. 2023 സെപ്റ്റംബർ 19-നാണ് ഷാർജ അധികൃതർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം ഷാർജയിലെ സർക്കാർ വകുപ്പുകൾ, മന്ത്രാലയങ്ങൾ, സർക്കാർ ഓഫീസുകൾ മുതലായവ സെപ്റ്റംബർ 28-ന് അവധിയായിരിക്കും. ഇതോടെ, വാരാന്ത്യ അവധി കൂടി ഉൾപ്പെടുത്തിക്കൊണ്ട്, ഷാർജയിലെ സർക്കാർ മേഖലയിൽ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 1 വരെ അവധിയായിരിക്കും.
അവധിയ്ക്ക് ശേഷം ഷാർജയിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനം 2023 ഒക്ടോബർ 2 തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുന്നതാണ്.