ഷാർജ: റമദാനിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയക്രമം

UAE

റമദാൻ മാസത്തിലെ എമിറേറ്റിലെ പൊതു പാർക്കുകളുടെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഷാർജ മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം, ഷാർജ നഗരത്തിലെ പാർക്കുകൾ, റമദാൻ മാസത്തിൽ, ആഴ്ചയിൽ എല്ലാ ദിവസവും വൈകീട്ട് 4 മണിമുതൽ അർദ്ധരാത്രി തുറന്ന് പ്രവർത്തിക്കുന്നതാണ്. അൽ സെയൂഹ് ഫാമിലി പാർക്ക്, അൽ സെയൂഹ് ലേഡീസ് പാർക്ക്, ഷാർജ നാഷണൽ പാർക്ക്, അൽ റോള പാർക്ക് എന്നിവ രാത്രി 1 മണിവരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.