തങ്ങളുടെ കീഴിലുള്ള മുഴുവൻ വിദ്യാഭ്യസ സ്ഥാപനങ്ങളിലും COVID-19 നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതായി ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു. 2022 സെപ്റ്റംബർ 29-നാണ് SPEA ഇക്കാര്യം അറിയിച്ചത്.
2022 സെപ്റ്റംബർ 28 മുതൽ രാജ്യത്തെ COVID-19 മുൻകരുതൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനുള്ള യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മന്റ് അതോറിറ്റിയുടെ (NCEMA) തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് SPEA ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം SPEA-യുടെ കീഴിലുള്ള വിദ്യാഭ്യസ സ്ഥാപനങ്ങളിൽ താഴെ പറയുന്ന ഇളവുകൾ നടപ്പിലാക്കിയിട്ടുണ്ട്:
- SPEA-യുടെ കീഴിലുള്ള വിദ്യാഭ്യസ സ്ഥാപനങ്ങളിൽ ഇൻഡോറിലും, ഔട്ഡോറിലും മാസ്കുകൾ നിർബന്ധമല്ല.
- പുതുക്കിയ ഗ്രീൻ പാസ് നിബന്ധനകൾ നടപ്പിലാക്കുന്നതാണ്.
- വിദ്യാലയങ്ങളിലെത്തുന്ന രക്ഷിതാക്കൾ, മറ്റു സന്ദർശകർ എന്നിവർക്ക് ഗ്രീൻ പാസ് നിർബന്ധമാക്കിയിട്ടുള്ളത് തുടരും.
- COVID-19 രോഗബാധ സ്ഥിരീകരിക്കുന്നവരുടെ ഐസൊലേഷൻ കാലാവധി അഞ്ച് ദിവസമാക്കി കുറച്ചു.
- രോഗബാധിതരുമായി അടുത്ത സമ്പർക്കത്തിനിടയായവർക്ക് ക്വറന്റീൻ ഇല്ല. രോഗബാധിതരുമായി സമ്പർക്കത്തിനിടയായിട്ടുള്ള വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്ക് ഏഴ് ദിവസം നിരീക്ഷണം.
- PCR ടെസ്റ്റിംഗ് COVID-19 രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർക്ക് മാത്രം.