ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഷാർജ ഷോപ്പിംഗ് പ്രൊമോഷൻസ് മേളയ്ക്ക് ഡിസംബർ 15-ന് തുടക്കമായി. എമിറേറ്റിലുടനീളമുള്ള വ്യാപാരസ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് എല്ലാ വർഷവും നടത്തുന്ന ഈ ഷോപ്പിംഗ് മേള ഉപഭോക്താക്കൾക്ക് വമ്പിച്ച വിലക്കിഴിവ്, സമ്മാനങ്ങൾ എന്നിവ നേടാൻ അവസരമൊരുക്കുന്നു.
2022 ഡിസംബർ 15 മുതൽ 2023 ജനുവരി 29 വരെയാണ് ഷാർജ ഷോപ്പിംഗ് പ്രൊമോഷൻസ് 2022 സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി എമിറേറ്റിലെ വ്യാപാരശാലകൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ, ചില്ലറവില്പനശാലകൾ എന്നിവിടങ്ങളിൽ നിന്ന് 75 ശതമാനം വരെ വിലക്കിഴിവ് നേടാവുന്നതാണ്.
ഷാർജ ഷോപ്പിംഗ് പ്രൊമോഷൻസ് 2022-ൽ എമിറേറ്റിലെ ആയിരക്കണക്കിന് വ്യാപാരസ്ഥാപനങ്ങളും, നിരവധി ഷോപ്പിംഗ് മാളുകളും പങ്കെടുക്കുന്നുണ്ട്. വസ്ത്രങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ ഇതിന്റെ ഭാഗമായി പ്രത്യേക വിലക്കിഴിവുകളും, ആനുകൂല്യങ്ങളും നേടാവുന്നതാണ്.
Cover Image: WAM.