ഒമ്പതാമത് സൂഖ് അൽ ജുബൈൽ ഡേറ്റ് ഫെസ്റ്റിവലിന് ഷാർജയിൽ തുടക്കമായി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കട ഉടമകളുടെയും നിരവധി ബാഹ്യ പങ്കാളികളുടെയും വിപുലമായ പങ്കാളിത്തതോടെ നടക്കുന്ന ഈ മേള സെപ്റ്റംബർ അവസാനം വരെ നീണ്ട് നിൽക്കുന്നതാണ്. ഷാർജയിലെ പ്രധാനപ്പെട്ട വാണിജ്യ, ടൂറിസം ഇടങ്ങളിലൊന്നാണ് സൂഖ് അൽ ജുബൈൽ.
പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും വേണ്ടി നടത്തുന്ന ഒരു സുപ്രധാന മേളയാണ് ഇതെന്ന് ഷാർജ സിറ്റി മാർക്കറ്റ്‌സ് ഡയറക്ടർ എഞ്ചിനീയർ അബ്ദുല്ല അൽ ഷംസി അഭിപ്രായപ്പെട്ടു. ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുക എന്ന ലക്ഷ്യത്തോടെ ഈന്തപ്പഴം ഉൾപ്പെടെയുള്ള ദേശീയ ഉൽപന്നങ്ങളെ പിന്തുണയ്ക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഷാർജയുടെ നയത്തിന്റെ ഭാഗമായാണ് ഈ മേള സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
WAM