യു എ ഇ, ഒമാൻ എന്നീ രാജ്യങ്ങളുടെ ബഹിരാകാശത്ത് നിന്നുള്ള ദൃശ്യം സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു

featured UAE

ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയ യു എ ഇ, ഒമാൻ എന്നീ രാജ്യങ്ങളുടെ ബഹിരാകാശത്ത് നിന്നുള്ള ദൃശ്യം എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു.

2023 മെയ് 25-നാണ് അദ്ദേഹം ഈ ദൃശ്യം ട്വിറ്ററിൽ പങ്ക് വെച്ചത്.

Source: @Astro_Alneyadi.

യു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യത്തിന്റെ ഭാഗമായാണ് അൽ നെയാദി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിയത്.

ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയ മക്കയുടെയും, മദീനയുടെയും രാത്രി സമയത്തുള്ള ബഹിരാകാശ ദൃശ്യങ്ങൾ, അറേബ്യൻ പെനിൻസുല മേഖലയുടെ ബഹിരാകാശത്ത് നിന്നുള്ള ദൃശ്യങ്ങൾ, ദുബായിയുടെ ബഹിരാകാശത്ത് നിന്നുള്ള തിളങ്ങുന്ന രാത്രി ദൃശ്യം, അബുദാബിയുടെ അത്യാകർഷകമായ ബഹിരാകാശ ദൃശ്യം, ഇറാഖ്, ഖത്തർ, ബഹ്‌റൈൻ എന്നീ പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ ദൃശ്യങ്ങൾ എന്നിവ അദ്ദേഹം നേരത്തെ പങ്ക് വെച്ചിരുന്നു.

Cover Image: @Astro_Alneyadi.